അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. കല്ലട സംഭവത്തിനെ തുടര്‍ന്ന് ബസുകളിലെ നിയമലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് നാനൂറോളം വരുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ പണിമുടക്കിയത്.

കഴിഞ്ഞമാസം 24 മുതലാണ് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സമരം തുടങ്ങിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കാമെന്ന് ബസ്സുടമകള്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.

ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരും.

Share news
error: Content is protected !!
Scroll to Top