കരിപ്പൂരില്‍ ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ ഉരസി;ഭയന്ന് യാത്രക്കാര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിസ് വിമാനം ലാന്റിംഗിനിടെ റണ്‍വേയില്‍ ഉരസി. സൗദിയില്‍ നിന്ന് യാത്രക്കാരുമായി എത്തിയ വിമാനത്തിന്റെ പിന്‍വശമാണ് റണ്‍വേയില്‍ ഉരസിയത്.

180 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്തിന് മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ വിദഗ്ധ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top