കേരളം ഓടി ചരിത്രത്തിലേക്ക്‌; ആവേശത്തിരയുയര്‍ത്താന്‍ സച്ചിനും


run keraka run tvm 8 copyതിരു: കേരളമൊന്നടങ്കം ചരത്രത്തിലേക്ക്‌ ഓടിക്കയറി. 28 വര്‍ഷത്തിന്‌ ശേഷം കേരളത്തിലെത്തുന്ന ദേശിയ ഗെയിംസിനെ വരവേല്‍ക്കാന്‍ നടത്തിയ ദേശിയ പരപിപാടിയായ റണ്‍ കേരള റണ്‍ എന്ന കൂട്ടയോട്ടത്തില്‍ ലക്ഷകണക്കിന്‌ മലയാളികള്‍ അണിനിരന്നു. ദേശിയ ഗെയിംസിന്റെ ബ്രാന്റ്‌ അംബാസിഡര്‍ ഭാരത്‌ രത്‌ന സച്ചിന്‍ ടെന്റുല്‍ക്കര്‍ പങ്കെടുത്ത തിരുവനന്തപുരത്തെ കൂട്ടയോട്ടം ആവേശ കടലായി മാറി. കേരള ഗവര്‍ണര്‍ പി സദാശിവം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത കൂട്ടയോട്ടത്തില്‍ സച്ചിന്‌ പുറമെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, രമേശ്‌ ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

run keraka run tvm 4 copyകേരളത്തിലെ നൂറുകണക്കിന്‌ പോയന്റുകളില്‍ ലക്ഷകണക്കിനാളുകളാണ്‌ റണ്‍ കേരള റണ്ണില്‍ പങ്കെടുത്തത്‌. ഭരത്‌ മോഹന്‍ലാന്‍, ജയറാം, ദിലീപ്‌, സുരാജ്‌ വെഞ്ഞാറമുട്‌ അടക്കം നിരവധി സിനിമാ താരങ്ങളും കൂട്ടയോട്ടത്തില്‍ പങ്കാളികളായി.run keraka run tvm 2 copy

Share news
error: Content is protected !!
Scroll to Top