ഫെയ്‌സ്‌ബുക്ക്‌ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

പിടിയിലായത്‌ തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി
Untitled-2 copyകണ്ണൂര്‍: ഫേസ്‌ബുക്ക്‌ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്‌ദാനം നല്‍കി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശിയായ യൂവാവിനെ കൂത്തുപറമ്പ്‌ പോലീസ്‌ അറസ്റ്റ്‌ചെയ്‌തു എന്‍ ജാഫര്‍സിദ്ദീഖാണ്‌ പിടിയിലായത്‌

കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ സ്വദേശിനിയായ യുവതിയെയാണ്‌ പീഡനത്തിനിരയായത്‌. സംഭവത്തെ പറ്റി പോലീസ്‌ പറയുന്നതിങ്ങനെ. ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ജാഫര്‍ വിവാഹം കഴിക്കാമെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ മാസം വീട്ടില്‍ നിന്ന്‌ ഇറക്കുകയായിരുന്നത്രെ . തുടര്‍ന്ന ബംഗ്ലൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങള്‍ കൊണ്ടുപോയി പീഡിപ്പിച്ചു. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയെ ചെന്നൈ പുലയത്തൂരില്‍ നിന്ന്‌ കണ്ടത്തുകയായിരുന്നു ചെന്നൈയില്‍ വച്ചുതന്നെയാണ്‌ ജാഫര്‍സിദ്ദീഖിനെയും അറസ്റ്റ്‌ ചെയ്‌തത്‌. തുടര്‍ന്ന്‌ തലശ്ശേരി ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക റിമാന്റ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top