മലപ്പുറം :ലോക്ക് ഡൗണ്‍ മൂലം സാമ്പത്തികമായും മാനസികമായും രൂക്ഷമായ പ്രതിസദ്ധിയില്‍ ‘ഇനി എന്ത്’ എന്ന ചിന്തയില്‍ നില്‍ക്കുന്ന വ്യാപാരികള്‍ക്ക് മൂന്ന് മാസത്തെ വാടകയില്‍ ഇളവ് നല്‍കി അവരെ സംരക്ഷിക്കണമെന്ന് കേരള റീട്ടെല്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ (K.R .F.A). മലപ്പുറം ജില്ലാ ഭാരവാഹികള്‍ ഗവണ്‍മെന്റിനോടും ബില്‍ഡിംഗ്ഉടമകളോടും ആവശ്യപെട്ടു.
ചെറുകിട വ്യാപാരികളെ സഹായിക്കാനുള്ള പാക്കേജുകള്‍ പ്രക്യാപിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എം.എന്‍ മുജീബ് റഹ്മാന്‍, സെക്രട്ടറി എം പി .നാസര്‍ പാണ്ടിക്കാട്, മുസ്തഫ മാളിക്കുന്ന്, ഗഫൂര്‍ മലപ്പുറം, കെ കെ എം
അഷ്‌റഫ് തങ്ങള്‍ എന്നിവര്‍ പറഞ്ഞു.




