Section

malabari-logo-mobile

റേഷന്‍കടകള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

HIGHLIGHTS : തൃ​​ശൂ​ർ: സം​സ്​​ഥാ​ന​ത്തെ റേ​ഷ​ൻ​ക​ട​ക​ൾ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ അ​ട​ച്ചി​ടും. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക്​ ജീ​വ​ന​പ​ര്യ...

തൃ​​ശൂ​ർ: സം​സ്​​ഥാ​ന​ത്തെ റേ​ഷ​ൻ​ക​ട​ക​ൾ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ അ​ട​ച്ചി​ടും. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക്​ ജീ​വ​ന​പ​ര്യാ​പ്​​ത വേ​ത​നം അ​നു​വ​ദി​ക്കു​ക, ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ൽ​കു​ക, വേ​ത​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ഒാ​ൾ കേ​ര​ള റീ​​െ​ട്ട​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മേ​യ്​​ദി​ന​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല ക​ട​യ​ട​പ്പ്​ സ​മ​രം തു​ട​ങ്ങു​ന്ന​ത്. 90 ശ​ത​മാ​നം വ്യാ​പാ​രി​ക​ളും ഉ​ൾ​െ​ക്കാ​ള്ളു​ന്ന സം​ഘ​ട​ന​യാ​യ​തി​നാ​ൽ റേ​ഷ​ൻ​വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​വും.

ക​ഴി​ഞ്ഞ 25ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ നേ​തൃ​ത്വ​ത്തി​ൽ ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ്​ ​െഎ​സ​ക്​,  ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ എ​ന്നി​വ​രു​മാ​യി റേ​ഷ​ൻ​വ്യാ​പാ​രി​ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.​ച​ർ​ച്ച​യി​ൽ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം പ്ര​ബ​ല്യ​ത്തി​ൽ വ​ന്ന ന​വം​ബ​ർ മു​ത​ൽ ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ൽ​കു​മെ​ന്ന്​ വാ​ഗ്​​ദാ​ന​ത്തി​ൽ നി​ന്ന്​ ഭ​ക്ഷ്യ​മ​ന്ത്രി പി​ന്നാ​ക്കം പോ​യി​രു​ന്നു.​നി​ല​വി​ലെ ക​മീ​ഷ​ന്​ പു​റ​മെ ഇ​ട​ക്കാ​ലാ​ശ്വാ​സ​മാ​യി ക്വി​ൻ​റ​ലി​ന്​ 50 രൂ​പ അ​ധി​കം ന​ൽ​കാ​മെ​ന്ന ഉ​റ​പ്പും ലം​ഘി​ച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!