ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

തിരൂരങ്ങാടി: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികെ കെ പി പി എ(Kerala private pharmacists association) തിരൂരങ്ങാടി ഏരിയാ കണ്‍വെന്‍ഷനില്‍ അനുമോദിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലീന.കെ, അബ്ദുള്‍ ഹക്കീം പി.വി എന്നിവര്‍ സമ്മാനിച്ചു.

ഏരിയ പ്രസിഡന്റ് ഷണ്‍മുഖന്‍ അധ്യക്ഷനായ ചടങ്ങില്‍ ബൈജു എ പി, അഷ്‌റഫ് എ.പി, നവാസ് എം പി, അനില്‍കുമാര്‍ എ, ഷീബ ടി.വി, രജ്ഞു.വി, സുമിത.സി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top