നടിയും സംവിധായകയുമായ വിജയ നിര്‍മ്മല അന്തരിച്ചു

ഹൈദരബാദ്: നടിയും സംവിധായകയുമായ വിജയ നിര്‍മ്മല(75) അന്തരിച്ചു. വീട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായകരില്‍ ഒരാളായിരുന്നു വിജയ നിര്‍മ്മല. വ്യത്യസ്ത ഭാഷകളിലായി 44 സിനിമകള്‍ അവര്‍ സംവിധാനം ചെയ്തു.

സിനിമാ മേഖലയില്‍ ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് വിജയ നിര്‍മല സിനിമയിലെത്തന്നത്. തമിഴ്‌നാട്ടില്‍ ജനിച്ച അവര്‍ തെലുങ്ക് സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് തന്റെ കരിയറിന് തുടക്കം കുറിച്ചത്.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് അവര്‍ മലയാള സിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രത്തെ അവതരിപ്പിച്ച വിജയ നിര്‍മ്മല പ്രേക്ഷ ശ്രദ്ധനേടി. തുടര്‍ന്ന് പോസ്റ്റുമാനെ കാണാനില്ല, റോസി, പൊന്നാപുരം കോട്ട, നിശാഗന്ധ, ഉദ്യോഗസ്ഥ തുടങ്ങി 25 ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചു. 1971ല്‍ മീന എന്ന ചിത്രത്തിലൂടെയാണ് അവര്‍ സംവിധാന രംഗത്തേക്ക് ചുവടുവെച്ചത്. 2009 ല്‍ പുറത്തിറങ്ങിയ നേരമു ശിക്ഷയാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. വിജയ കൃഷ്ണ മൂവീസ് എന്ന അവരുടെ പ്രൊഡക്ഷന്‍ ഹൗസിലൂടെ 15 സിനിമകള്‍ നിര്‍മ്മിച്ചു.

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമായ കൃഷ്ണമൂര്‍ത്തിയാണ് ഭര്‍ത്താവ്. അദേഹത്തിനൊപ്പം അമ്പത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Related Articles