മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണു മരിച്ചു; സ്വകാര്യ ബാങ്കിനെതിരെ പരാതിയുമായി ബന്ധുക്കള്‍

കൊച്ചി: സ്വകാര്യ ബാങ്കിന്റെ ഭീഷണിയെത്തുടര്‍ന്ന് മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണും മരിച്ചതായി ആരോപണം. ഇന്ന് രാവിലെയാണ് എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനായ വടശ്ശേരി ജോസ് കുഴഞ്ഞുവീണ് മരിച്ചത്.

ബാങ്കിലെ ആളുകള്‍ ഇന്ന് രാവിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ജോസ് കുഴഞ്ഞ് വീണത്. മകന്റെ പേരില്‍ ഒരു സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. ഇതിന്റെ സിസി അടച്ചിരുന്നത് മകനാണ് എന്നാല്‍ രണ്ടുമാസത്തെ അടവ് മുടങ്ങിയിരുന്നു. ഇതെ തുടര്‍ന്നാണ് ബാങ്കിലെ ജീവനക്കാര്‍ വീട്ടിലെത്തിയത്. പണം അടച്ചില്ലെങ്കില്‍ വാഹനം കൊണ്ടുപോകുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. മകന്റെ വിവാഹം അടുത്തമാസം നടക്കാനിരിക്കുകയാണ്. ഇതിനിടയിലുണ്ടായ ഈ സംഭവം അദേഹത്തിന് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കിയതായും കുഴഞ്ഞുവീഴുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അടവ് തിരിച്ചടയ്ക്കാന്‍ 30 ാം തിയ്യതിവരെ അവധി ചോദിച്ചിരുന്നെന്നും എന്നാല്‍ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top