തിരൂരില്‍ ബസ് സമരം പൂര്‍ണം

തിരൂര്‍: തിരൂരില്‍ സ്വകാര്യ ബസ് സമരം പൂര്‍ണം. മുനിസിപ്പില്‍ ബസ് സ്റ്റാന്‍ഡില്‍ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് ബസ്‌തൊഴിലാളി കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്ന്.

രാവിലെ മുതല്‍ ഇവിടെ ബസ്സുകളൊന്നും നിരത്തിലിറങ്ങിയില്ല. ബസ് സമരമാണെന്ന് അറിയാതെ നിരവധി പേര്‍ പതിവുപോലെ ബസ് കയറാന്‍ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. എന്നാല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.

ബസ് സ്റ്റാന്‍ഡില്‍ നടത്തിയ കണ്‍വെന്‍ഷന് ശേഷം ബസ്‌തൊഴിലാളി കോ-ഓഡിനേഷന്‍ കമ്മിറ്റി നഗരസഭ കാര്യാലയത്തിലേക്ക് പ്രകടനം നടത്തി. പ്രകടനത്തില്‍ ബസ്‌തൊഴിലാളികലുടെ വിവിധ സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കി. പ്രകടനത്തില്‍ നാട്ടുകാരും പങ്കെടുത്തു.

ആയിരക്കണക്കിന് തൊഴിലാളികളും വിദ്യാര്‍ത്ഥികളും യാത്രക്കാരും വന്നു പോയിക്കൊണ്ടിരിക്കുന്ന തിരൂര്‍ സ്റ്റാന്‍ഡിലെ ശൗചാലയം അറ്റക്കുറ്റപ്പണിയുടെ പേരില്‍ അടച്ചിട്ടത് മാസങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസ് തൊഴിലാളി കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

Share news
error: Content is protected !!
Scroll to Top