ദില്ലി: എയര്‍ ഇന്ത്യയുടെ മുംബൈ-ന്യൂയോര്‍ക്ക് വിമാനം അടിയന്തിരമായി ലണ്ടനില്‍ ഇറക്കി. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് എയര്‍ പോര്‍ട്ടില്‍ ഇറക്കിയത്.
സുരക്ഷാ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിമാനം യാത്ര തുടരുകയായിരുന്നുവെന്ന് എയര്‍ഇന്ത്യ അറിയിച്ചു.
ഇന്ന് രാവിലെ 10.30 നായിരുന്നു വിമാനം ഇറക്കിയത്.
റോയിറ്റേഴ്‌സാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




