Section

malabari-logo-mobile

പള്ളിക്കലില്‍ കണ്ണ് പരിശോധകയെന്ന ഭാവേനെയെത്തിയ സ്ത്രീ വീട്ടമ്മയുടെ സ്വര്‍ണവളകളുമായി മുങ്ങി

HIGHLIGHTS : തേഞ്ഞിപ്പലം: ആരോഗ്യ വകുപ്പില്‍ നിന്നും സൗജന്യമായി കണ്ണ് പരിശോധനക്കാണെന്ന് പറഞ്ഞ് എത്തിയ സ്ത്രീ വീട്ടമ്മയുടെ നാലര പവന്‍ വരുന്ന സ്വര്‍ണവളകള്‍ കവര്‍ന്...

തേഞ്ഞിപ്പലം: ആരോഗ്യ വകുപ്പില്‍ നിന്നും സൗജന്യമായി കണ്ണ് പരിശോധനക്കാണെന്ന് പറഞ്ഞ് എത്തിയ സ്ത്രീ വീട്ടമ്മയുടെ നാലര പവന്‍ വരുന്ന സ്വര്‍ണവളകള്‍ കവര്‍ന്നു ് . പള്ളിക്കല്‍ ബസാറിനടുത്ത് കാവുംപടിയില്‍ താമസിക്കുന്ന ഒറ്റപ്പുലാക്കല്‍ സിദ്ധിഖിന്റെ ഭാര്യ ഓണാട്ട് സുഹറയുടെ സ്വര്‍ണമാണ് നഷ്ടമായത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. പര്‍ദ്ദയും മുഖാവരണവുമിട്ട ഒരു സ്ത്രീ സുഹറയുടെ വീട്ടിലെത്തി സൗജന്യകണ്ണ് പരിശോധനക്ക് വന്നതാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയായിരുന്നു. കുറച്ച് വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും പരിശോധനകള്‍ക്കായി സുഹറയോട് കട്ടിലില്‍ കിടക്കാന്‍ പറയുകയും ചെയ്തു. പിന്നീട് പ്രഷര്‍ പരിശോധിക്കണമെന്നും അതിനായി കയ്യിലെ വളകള്‍ ഊരി മാറ്റി വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിന്റെ ആവശ്യമില്ലെന്ന് യുവതി പറഞ്ഞപ്പോള്‍ പുറത്ത് നില്‍ക്കുന്ന ഡോക്ടര്‍ ചീത്തപറയുമെന്ന് പറഞ്ഞു സ്ത്രീയുടെ മറുപടി. ഇതോടെ വീട്ടമ്മ ഇവര്‍ പറയുന്നത് അനുസരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കൈയില്‍ കരുതിയിരുന്ന വാസ്ലൈന്‍ പുരട്ടി യുവതി ധരിച്ചിരുന്ന വളകളില്‍ മൂന്നെണ്ണം ഊരി വാങ്ങുകയും വളകള്‍ മേശപ്പുറത്ത് വെച്ചിട്ടുണ്ടെന്ന് ധരിപ്പിക്കുകയും ചെയ്തു. ഇതിനിടെ കണ്ണില്‍ വെള്ളം കുടയുകയും കണ്ണുകള്‍ ചെറിയ തുണികൊണ്ട് മുടുകയും ചെയ്തു. അനങ്ങാതെ കണ്ണടച്ച് കിടക്കണമെന്നും കൂടുതല്‍ പരിശോധനക്കായി ഒരു ഉപകരണം എടുത്തു കൊണ്ട് വരാമെന്നും പറഞാണ് സ്ത്രീ പുറത്തേക്കിറങ്ങിയത്. അല്‍പസമയം കഴിഞ്ഞു സ്ത്രീയെ കാണാതെ വന്നപ്പോള്‍ യുവതി എഴുന്നേല്‍ക്കുകയും മേശപ്പുറത്ത് നോക്കിയപ്പോള്‍ വളകള്‍ കാണാതെ ബഹളം വെക്കുകയുമായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ വീടിന് മുന്നില്‍ ബൈക്കില്‍ കാത്തിരുന്ന യുവാവിനൊപ്പം സ്ത്രീ കടന്നു കളയുകയുമായിരുന്നുവെന്ന് മനസ്സിലാക്കുന്നത് . ചൊവ്വാഴ്ചയും കണ്ണ് പരിശോധനക്കെന്ന് പറഞ്ഞ് സ്ത്രീ വന്നതായും ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ച വേഷം മാറി പര്‍ദ്ദയും മുഖാവരണം അണിഞ്ഞെത്തി വീട്ടമ്മയെ കബളിപ്പിച്ചത്.

തേഞ്ഞിപ്പലം പോലീസ് അഡീഷണല്‍ എസ്.ഐ. സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി .അന്വേഷണം ഊര്‍ജിതമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!