പരപ്പനങ്ങാടി കീഴ്ച്ചിറ ഡിവിഷനില്‍ വോട്ടെടുപ്പ് തുടങ്ങി

മലപ്പുറം:  സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 44 ഇടങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ കീഴ്ച്ചിറ ഡിവിഷനിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മലപ്പുറം ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ടെണ്ണം എല്‍ഡിഎഫും 3 എണ്ണം യൂഡിഎഫ് ജയിച്ച വാര്‍ഡുകളാണ്.

പരപ്പനങ്ങാടിയില്‍ എല്‍ഡിഎഫ് ജനകീയവികസന മുന്നണി കൗണ്‍സിലര്‍ ഷീബ പുതുക്കരയുടെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫ്‌വികസനമുന്നണി സ്ഥാനാര്‍ത്ഥിയായി ശ്യാമള വേപ്പല്ലൂര്‍, യുഡിഎഫിലെ മണ്ണാരക്കല്‍ വനജ, ബിജെപിയിലെ എം. ശൈലജ എന്നിവരാണ് മത്സരരംഗത്തുള്ളത്.

നേരത്തെ വികസനമുന്നണിക്കൊപ്പമുണ്ടായിരുന്ന വിമതകോണ്‍ഗ്രസ് വിഭാഗം ജനകീയമുന്നണി വിട്ടുപോയതിന് ശേഷം പരപ്പനങ്ങാടിയില്‍ നടക്കുന്ന ആദ്യ തദ്ദേശതെരഞ്ഞെടുപ്പാണിത്.
രാവിലെ മുതല്‍ വോട്ടര്‍മാര്‍ ബുത്തുകളിലേക്ക് എത്തിത്തുടങ്ങുന്നുണ്ട്. കീഴ്ച്ചിറ അംഗന്‍വാടിയാണ് പോളിങ്ബുത്ത്.

 

Related Articles