കേരള പ്രവാസി സംഘം തിരൂരങ്ങാടിഏരിയാ സമ്മേളനം

തിരൂരങ്ങാടി:കേരള പ്രവാസി സംഘം തിരൂരങ്ങാടിഏരിയാ സമ്മേളനം വെന്നിയൂര്‍ കൊടക്കല്‍ അബ്ദുല്‍ കരീം നഗര്‍ മെഹഫില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. വിവിധ കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെ തൊഴില്‍ നൈപുണ്യം മനസ്സിലാക്കി ഒഴിവു വരുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്കായി നിയമം മൂലം സംവരണം കൊണ്ടുവന്ന് പ്രവാസികളുടെ പുനരധിവാസം ഉറപ്പുവരുത്തേണ്ടതാണെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പരിപാടിയില്‍ വിദേശ പ്രതിനിധികളായി അസീര്‍ പ്രവാസി സംഘത്തിന്റെ യും,ജല ജിസാന്‍ ന്റെയും അംഗങ്ങള്‍ പങ്കെടുത്തു.

മൂസക്കുട്ടി വീരാശ്ശേരി പതാക ഉയര്‍ത്തി. അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷനായ പരിപാടിയില്‍ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി സൈതാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
ദീര്‍ഘകാലം വിദേശത്ത് തൊഴില്‍ ചെയ്ത് തിരിച്ചെത്തിയ പഴയകാല പത്തോളം പ്രവാസികളെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ജില്ലാ സെക്രട്ടറി വി കെ റഹൂഫ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സെക്രട്ടറി അബ്ദുറഹ്‌മാന്‍ മച്ചിങ്ങല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സമ്മേളനത്തില്‍ വിവിധ ഘട്ടങ്ങളിലായി പ്രവാസി സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് സിപി അബ്ദുല്‍ റസാക്ക്, ജോയിന്‍ സെക്രട്ടറി കെ ടി ഒ ശിഹാബ്, ഉസ്മാന്‍ പൂളക്കോട് ജില്ലാ വൈസ് പ്രസിഡന്റുമാരായ എന്‍ പി സക്കീര്‍, കെ ടി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി അബ്ദുല്ലത്തീഫ് തെക്കേ പാട്ടിനെ സെക്രട്ടറിയായും. ഹക്കീം മാനത്തിനെ പ്രസിഡന്റായും സനീര്‍ പൂയിത്തറ ട്രഷറര്‍ ആയും ജോയിന്‍ സെക്രട്ടറിമാരായി ഹമീദ് അലി, ഷാഫി മക്കാനി എന്നിവരെയും
വൈസ് : പ്രസിഡണ്ട് മാരായി റസാക്ക് എന്‍വിപി , ഗോപാലകൃഷ്ണന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
11,,അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
സമ്മേളനത്തില്‍ പുതിയ പ്രസിഡന്റ് ഹക്കീം മാനാത്ത് നന്ദി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top