കുക്കര്‍ പാലട പ്രഥമന്‍…ഓണം സ്‌പെഷ്യല്‍

ഓണത്തിന് പല തരത്തിലുള്ള പ്രഥമനുകള്‍ തയ്യാറുക്കുക മലയാളികളുടെ പ്രധാനപ്പെട്ട ഇഷ്ടങ്ങളില്‍ ഒന്നാണ് . എന്നാല്‍ ഇത്തവണ ഓണത്തിന് എളുപ്പത്തില്‍ കുക്കര്‍ ഉപയോഗിച്ച് പാലട പ്രഥമന്‍ തയ്യാറാക്കിയാലോ..

തയ്യാറാക്കുന്ന വിധം

ചേരുവകള്‍:

അരി അട – അര കപ്പ്

പാല്‍ – ഒരു ലിറ്റര്‍

പഞ്ചസാര – ഒരു കപ്പ്

നെയ്യ് – രണ്ട് ടേബിള്‍സ്പൂണ്‍

ഏലയ്ക്ക പൊടി – ഒന്നര ടീസ്പൂണ്‍

ചുക്ക് പൊടി – കാല്‍ ടീസ്പൂണ്‍

വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് അര കപ്പ് അട ചേര്‍ക്കുക

അട വെന്ത ശേഷം വെള്ളം ഊറ്റി മാറ്റി, തണുത്ത വെള്ളത്തില്‍ 2-3 തവണ കഴുകുക

അടുത്തതായി ഒരു കുക്കറിലേക്ക് ഒരു ലിറ്റര്‍ പാലും ഒരു കപ്പ് പഞ്ചസാരയും ചേര്‍ക്കുക

കഴുകി വെച്ച അട കൂടി ചേര്‍ത്ത് നന്നായി ഇളക്കുക

കുക്കര്‍ അടച്ച് ഏകദേശം 20-30 മിനിറ്റ് നേരം ചെറുതീയില്‍ വേവിക്കാന്‍ വെക്കുക

വിസില്‍ വന്ന ശേഷം തീ ഓഫ് ചെയ്ത്, കുക്കറിന്റെ ആവി പൂര്‍ണമായി പോയ ശേഷം തുറക്കുക

പായസത്തിലേക്ക് നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കുക

അണ്ടിപ്പരിപ്പും മുന്തിരിയും, ഏലയ്ക്കാ പൊടിയും ചേര്‍ത്ത് എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക

ഏറെ രുചികരമായ കുക്കര്‍ പാലട പ്രഥമന്‍ തയ്യാര്‍

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top