കേരള പ്രവാസംഘം മൂന്നിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു

തിരൂരങ്ങാടി:കേരള പ്രവാസംഘം മൂന്നിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പാറക്കടവ് മാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.

കേരള പ്രവാസംഘത്തിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി കെടിഒ ശിഹാബ് ഉദ്ഘാടനം ചെയ്തു. മൂന്നിയൂര്‍ പഞ്ചായത്ത് കേരള പ്രവാസംഘം പ്രസിഡണ്ട് ഊര്‍പ്പാട്ടില്‍ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.

കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ പ്രസിഡണ്ട് എന്‍ പി സക്കീര്‍, സെക്രട്ടറി അബ്ദുലത്തീഫ് തെക്കേപ്പാട്ട്, കൃഷ്ണന്‍ മാഷ്, സൈതു നീരോല്‍പാലം, ലുക്മാന്‍ മൂന്നിയൂര്‍,സി കെ മിനീഷ് എന്നിവര്‍ സംസാരിച്ചു. മുന്നിയൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സി കെ വിജേഷ് സ്വാഗതവും അനില്‍കുമാര്‍ ചേളാരി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top