Section

malabari-logo-mobile

കേരള മീഡിയ അക്കാദമി മീഡിയ മീറ്റ് 2023; തമിഴ്നാടും കേരളവും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍

HIGHLIGHTS : Kerala Media Academy Media Meet 2023; CM Stalin wants Tamil Nadu and Kerala to work together

കേരളവും തമിഴ്നാടും ഇരട്ടക്കുഴല്‍ത്തോക്കു പോലെ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. കേരള മീഡിയ അക്കാദമി ചെന്നൈയില്‍ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച മീഡിയ മീറ്റ് 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളികളും തമിഴ് മക്കളും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണ്. സമത്വത്തെ എതിര്‍ക്കുന്നവരോട് സന്ധി ചെയ്യാതിരിക്കുക എന്നതാണ് ദ്രാവിഡ ആദര്‍ശം. ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷവും അടിസ്ഥാന സംവിധാനവും പ്രതിസന്ധിയിലാണ്. മതനിരപേക്ഷതയും സാമൂഹ്യനീതിയും പരിപാലിക്കാന്‍ മാധ്യമങ്ങള്‍ പങ്കുവഹിക്കണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

sameeksha-malabarinews

ബി ആര്‍ പി ഭാസ്‌കര്‍ രചിച്ച ദി ചെയ്ഞ്ചിങ് മീഡിയാസ്‌കേപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശനവും ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മീഡിയ അക്കാദമി നിര്‍മ്മിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറിനെ കുറിച്ചുള്ള അണ്‍മീഡിയേറ്റഡ് എന്ന ഡോക്യുഫിക്ഷന്റെ പ്രദര്‍ശന ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പുസ്തകത്തിന്റെ ആദ്യ പ്രതി മുന്‍ സംസ്ഥാന വിദ്യാഭ്യാസ, സാംസ്‌കാരിക മന്ത്രി എം എ ബേബി ഏറ്റുവാങ്ങി. അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനായിരുന്നു.

തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു, ബി ആര്‍ പി ഭാസ്‌കര്‍, ശശികുമാര്‍, ദ ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം, സംഘാടകസമിതി ചെയര്‍മാനായ ഡോക്ടര്‍ എ വി അനൂപ്, മലയാളി ക്ലബ് പ്രസിഡന്റ് എന്‍ ആര്‍ പണിക്കര്‍, മദ്രാസ് മലയാളി സമാജം പ്രസിഡന്റ് എം ശിവദാസന്‍ പിള്ള, മീഡിയ അക്കാഡമി സെക്രട്ടറി കെ ജി സന്തോഷ് എന്നിവര്‍ സംസാരിച്ചു.

മലയാളി ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്, സ്വരലയ ചെയര്‍മാന്‍ ഡോ. ജി രാജ്മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!