ഷഹീന്‍ സിദ്ദിഖ് നായകനാവുന്ന മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍ റിലീസിനൊരുങ്ങുന്നു

ഷഹീന്‍ സിദ്ദിഖ് നായകനാവുന്ന മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍ റിലീസിനൊരുങ്ങുന്നു. ഡോ. ഹാരിസ് കെ. ടി. തിരക്കഥയെഴുതി നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്.

ഐമാക്ക് പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. അര്‍ജുന്‍ പരമേശ്വര്‍ ആര്‍, ഡോ. ഹാരിസ് കെ.ടി. എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സിനിമയാണ് മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍. പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ കുടുംബ പശ്ചാത്തലം അടിസ്ഥനമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്.

അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധവും എന്നാല്‍ ആധുനിക കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ ഇടറി പോകുന്ന ഒരു യുവാവ് അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളുമാണ് ലളിതമായ രീതിയില്‍ ഈ ചിത്രത്തില്‍ വരച്ച് കാട്ടുന്നത്. സിനിമയില്‍ ഷഹീന്‍ സിദിഖിനു പുറമെ ലാല്‍ ജോസ് , ഉണ്ണിനായര്‍, അബു വളയംകുളം, നാദി ബക്കര്‍ , ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂര്‍, ക്ഷമ കൃഷ്ണ, സുപര്‍ണ, രജനി എടപ്പാള്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

റഫീഖ് അഹമ്മദ്, മൊയതീന്‍ കുട്ടി.എന്‍ എന്നിവരുടെ രചനയ്ക്ക് മുസ്തഫ അമ്പാടിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിചരണ്‍, സിതാര, ഹരിശങ്കര്‍, ജയലക്ഷ്മി, യൂനസിയോ തുടങ്ങിയവര്‍ ചിത്രത്തിലെ ഗാനത്തിന് ഈണം നല്‍കി. വിവേക് വസന്ത ലക്ഷ്മി ഛായഗ്രഹണം നിര്‍വഹിച്ചു. അഷ്ഫാക്ക് അസ് ലമാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ഷനും എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവ് കോവിലകം, പി.ആര്‍. ഒ : എ.എസ് ദിനേശ്, കാസ്റ്റിങ്ങ് ഡയറക്ടര്‍ അബു വളയംകുളം, ആര്‍ട് ഷിബു വെട്ടം, പ്രൊഡക്ഷന്‍ മാനേജര്‍ മുനവ്വര്‍ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബാബു. ജെ രാമന്‍, ലൊക്കേഷന്‍ മാനേജര്‍ അഫ്നാസ് താജ്, മീഡിയ മാനേജര്‍ ജിഷാദ് വളാഞ്ചേരി, ഡിസൈന്‍ ഗിരിഷ് വി.സി. തുടങ്ങിയവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top