Section

malabari-logo-mobile

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 11 മുതല്‍ 14 വരെ കോഴിക്കോട്

HIGHLIGHTS : Kerala Literature Festival 11th to 14th January, Kozhikode

കോഴിക്കോട്:ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 11 മുതല്‍ 14 വരെ കോഴിക്കോട്ട് നടക്കും. കോഴിക്കോട് കടപ്പുറത്ത് ആറ് വേദികളിലായാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പ് അരങ്ങേറുന്നത്. ജനുവരി 11ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി എന്‍ വാസവന്‍, പി എ മുഹമ്മദ്റിയാസ് , സജി ചെറിയാന്‍, എം ടി വാസുദേവന്‍ നായര്‍, സച്ചിദാനന്ദന്‍, എം മുകുന്ദന്‍, മല്ലികാസാരാഭായ് തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

സാഹിത്യോത്സവത്തില്‍ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള കലാസാഹിത്യ പ്രതിഭകള്‍ പങ്കെടുക്കും. സംവാദങ്ങള്‍ അരങ്ങേറുന്നത് 325 സെഷനുകളിലായിരിക്കും. ഇത്തവണത്തെ അതിഥിരാജ്യം തുര്‍ക്കിയാണ്. ഇത്തവണത്തെ പ്രത്യേകത കുട്ടികള്‍ക്കായും സാഹിത്യോത്സവമുണ്ട് എന്നതാണ്.
നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ഥി, തുര്‍ക്കി അംബാസഡര്‍ ഫിറാത് സുനേല്‍, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, വില്യം ഡാല്‍റിമ്പിള്‍, ജെറി പിന്റോ, ചലച്ചിത്ര നടന്‍ പ്രകാശ് രാജ്, പെരുമാള്‍ മുരുകന്‍, രഘുറാം രാജന്‍, മണിശങ്കര്‍ അയ്യര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, ബര്‍ഖ ദത്ത്, സക്കറിയ, ഉര്‍വശി ഭൂട്ടാലിയ, സുനില്‍ പി ഇളയിടം, റസൂല്‍ പൂക്കുട്ടി, കെ കെ ശൈലജ, നടി ഷീല, ബെന്യാമിന്‍,കെ ആര്‍ മീര,ഫാ.ബോബി ജോസഫ് കട്ടികാട് തുടങ്ങി നിരവധി പ്രമുഖര്‍ സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്.

sameeksha-malabarinews

ഡിസി കിഴക്കെമുറി ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യോത്സവത്തില്‍ സാഹിത്യം, കല, ചരിത്രം, രാഷ്ട്രീയം, സയന്‍സ്, സാങ്കേതികം, സംരംഭകത്വം, ആരോഗ്യം, യാത്ര, സംഗീതം, സാമ്പത്തികം, കായികം തുടങ്ങി വിവിധ മേഖലകള്‍ ചര്‍ച്ചയാകും. കൂടാതെ കലാസാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.

കവി കെ സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും രവി ഡി സി ചീഫ് ഫെസിലിറ്റേറ്ററും, എ. പ്രദീപ് കുമാര്‍ ചെയര്‍മാനും , ഡോ.എ കെ അബ്ദുല്‍ ഹക്കീം ജനറല്‍ കണ്‍വീനറുമായിട്ടുള്ളതാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ സംഘാടക സമിതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!