Section

malabari-logo-mobile

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ആദ്യ ദിനത്തില്‍ പ്രകാശനത്തിന് പതിനാറ് പുസ്തകങ്ങള്‍

HIGHLIGHTS : Kerala Legislature International Book Festival: Sixteen books to be released on first day

പ്രസാധകരുടെ പങ്കാളിത്തത്തിനും പുസ്തക ശേഖരത്തിനുമൊപ്പം വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ പ്രകാശനത്തിനും പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയാകും. രാഷ്ട്രീയ, കലാ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ എഴുതിയ 16 പുസ്തകങ്ങളാണ് പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തില്‍ പ്രകാശനം ചെയ്യുന്നത്. മന്ത്രി എം.ബി. രാജേഷ് എഴുതിയ ‘പരാജയപ്പെട്ട കമ്പോള ദൈവം’ എന്ന പുസ്തകം എസ്. രാമചന്ദ്രന്‍ പിള്ള, മാധ്യമ പ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന് നല്‍കി പ്രകാശനം ചെയ്യും.

ഗവ. ചീഫ് വിപ്പ് എന്‍. ജയരാജ് എഴുതിയ പുസ്തകമായ ‘സാമാജികന്‍ സാക്ഷി’ സ്പീക്കര്‍ എ.എന്‍. ഷംസീറാണ് പ്രകാശനം ചെയ്യുന്നത്. ഡോ.എസ്. കൃഷ്ണന്‍ എഴുതിയ ‘മനോരോഗവും പൗരാവകാശങ്ങളും’, ഗോപിനാഥ് മുതുകാട് എഴുതിയ ‘വാക്കുകളുടെ ഇന്ദ്രജാലം’ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്യും. ഉമാ മഹേശ്വരിയുടെ ‘മതിലകം രേഖകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് ആണ്. ടി.എന്‍. പ്രതാപന്‍ എം.പി. രചിച്ച പുസ്തകമായ ‘കടലിലെ മാഷും കരയിലെ ടീച്ചറും’ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രകാശനം ചെയ്യുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പുസ്തകം സ്വീകരിക്കുകയും ചെയ്യും. എ.എം. ബഷീര്‍ രചിച്ച ‘തെമിസ്,’ വിവേക് പാറാട്ടിന്റെ ‘ഒന്നുകളും പൂജ്യങ്ങളും’, എം.കെ. രാജന്‍ എഴുതിയ ‘ബിയാസ്’ എന്നീ പുസ്തകങ്ങളും പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. വി.സി. അബൂബക്കര്‍ എഡിറ്റ് ചെയ്ത ‘എം.ടി.എം. അഹമ്മദ് കുരിക്കള്‍’ എന്ന പുസ്തകം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയാണ് പ്രകാശനം ചെയ്യുക. എം.ഒ. രഘുനാഥ് എഡിറ്റ് ചെയ്ത ‘ദേശാന്തര മലയാള കഥകള്‍’ എന്ന പുസ്തകം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രകാശനം ചെയ്യുമ്പോള്‍ പുസ്തകം സ്വീകരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിനാണ്. കമര്‍ബാനു വലിയകത്ത് എഴുതിയ ‘ഗുല്‍മോഹറിതളുകള്‍’, ‘പ്രണയഭാഷ’ എന്നീ പുസ്തകങ്ങളും മേളയില്‍ പ്രകാശനം ചെയ്യും.

sameeksha-malabarinews

ടി.വി. അബ്ദുറഹിമാന്‍ കുട്ടി എഴുതിയ ‘പൊന്നാനി താലൂക്ക് മുസ്ലിം ലീഗ്/വിപിസി തങ്ങള്‍’ എന്ന പുസ്തകവും ഷിബു ആര്‍., അയ്യപ്പദാസ് പി.എസ്., നെല്‍സണ്‍ ജെ എളൂക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘കേരള നിയമസഭാ ചോദ്യം ഉത്തരം’, സായിദ് അഷറഫ് , അബ്ദുള്‍ ബാരി സി എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത ‘ഇമാജിന്‍ഡ് നാഷണലിസം’ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്യും. ജനുവരി 9 മുതല്‍ 15 വരെ നിയമസഭ അങ്കണത്തിലാണ് പുസ്തകോത്സവം നടക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!