ഭക്ഷ്യ വിഷബാധയുണ്ടാക്കുന്ന ബാക്ടീരിയയേക്കാള്‍ കഷ്ടമാണ് ഭക്ഷണത്തിന്റെ പേരിലുള്ള വിദ്വേഷ പ്രചാരണം; ഡോ.നെല്‍സണ്‍ ജോസഫ്

ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയയൊക്കെ എന്ത്
ഇത് അതിനെക്കാള്‍ കഷ്ടമാണ്.
‘ ഷവര്‍മ, കുഴിമന്തി എന്നീ ആരോഗ്യത്തെ നശിപ്പിക്കുന്ന അറബി ഭക്ഷണങ്ങള്‍ ഒഴിവാക്കുക…
കേരളത്തിന്റെ തനത് ഭക്ഷണ ശൈലിയിലേക്ക് തിരിച്ചു പോവുക… ‘
അതില്‍ ഷവര്‍മയും കുഴിമന്തിയും അറബിക് ഉം ഹൈലൈറ്റ് ചെയ്തു കൊടുത്തിരിക്കുന്നു…. ഭക്ഷണത്തിന്റെ പേരില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെയാണ് ഡോ. നെല്‍സണ്‍ ജോസഫിന്റെ പ്രതികരണം.തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദേഹം പ്രതികരിച്ചിരിക്കുന്നത്.

ഡോ.നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയയൊക്കെ എന്ത് !!
ഇത് അതിനെക്കാൾ കഷ്ടമാണ്.
” ഷവർമ, കുഴിമന്തി എന്നീ ആരോഗ്യത്തെ നശിപ്പിക്കുന്ന അറബി ഭക്ഷണങ്ങൾ ഒഴിവാക്കുക…
കേരളത്തിന്റെ തനത് ഭക്ഷണ ശൈലിയിലേക്ക് തിരിച്ചു പോവുക… ”
അതിൽ ഷവർമയും കുഴിമന്തിയും അറബിക് ഉം ഹൈലൈറ്റ് ചെയ്തു കൊടുത്തിരിക്കുന്നു.
പിന്നേ, ബാക്ടീരിയ ഭക്ഷണത്തിൻ്റെ പേര് നോക്കിയിട്ടാണല്ലോ കയറിയിരിക്കുന്നതും ടോക്സിൻ ഉണ്ടാക്കുന്നതും.
ഭക്ഷണം ഉണ്ടാക്കുന്നതിലും സൂക്ഷിക്കുന്നതിലും ആവശ്യത്തിനു ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഏത് ഭക്ഷണവും പ്രശ്നമുണ്ടാക്കാം.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉണ്ടായാൽ ഏത് തരം ഭക്ഷണമാണെങ്കിലും ആരോഗ്യത്തിനു പല രീതിയിലും ഹാനികരമാവാം.
അതിനെക്കാളൊക്കെ വലിയ ദുരന്തമായാണ് ഇതുപോലെയുള്ള കുളം കലക്കലുകൾ.
ഒരാൾ കഴിക്കുന്ന മോശം ഭക്ഷണം ഒരാളുടെ ആരോഗ്യമേ നശിപ്പിക്കൂ.
ഇത് നശിപ്പിക്കുന്നത് ഒരു സമൂഹത്തിൻ്റെ ആരോഗ്യത്തെയാണ്.
അതവിടെ നിക്കട്ട്..
എന്താ കേരളത്തിൻ്റെ ഈ “തനത്” ഭക്ഷണം?

 

 

Share news
error: Content is protected !!
Scroll to Top