മയക്കുമരുന്ന് മുക്ത കേരളത്തിനായി കൈകോര്‍ത്ത് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍

പരപ്പനങ്ങാടി:മയക്കുമരുന്ന് മുക്ത കേരളത്തിനായി കൈകോര്‍ത്ത് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍. പരപ്പനങ്ങാടിയില്‍ ലഹരിക്കെതിരെ നടന്ന നിശാ വാക്കത്തോണില്‍ വെച്ച് ജീവിതമാണ് ലഹരി, ലഹരി മുക്ക്തകേരളം എന്ന കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പുറത്തിറക്കിയ ബ്രോഷര്‍ മലപ്പുറം ജില്ലാ എക്‌സൈസ് കമ്മീഷണര്‍ പി കെ ജയരാജ് പ്രകാശനം ചെയ്തു. ചടങ്ങില്‍ KHRA ജില്ലാസെക്രട്ടറി ജലീല്‍ റെഡ്‌റോഡ്,പരപ്പനങ്ങാടി യൂണിറ്റ് ജനറല്‍ സെക്രട്ടറി മുജീബ് ദില്‍ദാര്‍ ,നാസര്‍ ലെറ്റ്‌സോ, ഇഖ്ബാല്‍ ബാപ്പു എന്നിവര്‍ പങ്കെടുത്തു.

മയക്കുമരുനെന്ന സാമൂഹ്യ വിപത്തിനെതിരെ ഒന്നിച്ച് പൊരുതാമെന്നും തങ്ങളുടെ സ്ഥാപനത്തിലെ മാനേജ്‌മെന്റും സ്റ്റാഫും മയക്കുമരുന്ന് ഉപയോഗിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതലെന്ന് പ്രതിജ്ഞ ചെയുന്നു വെന്ന് എഴുതിയ പോസ്റ്ററുകള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പതിച്ചുകൊണ്ടാണ് ഈ വിപത്തിനെതിരെ പോരാടുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top