പരപ്പനങ്ങാടിയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായ പേ ഇളകിയ കുറുനരിയെ പിടികൂടി

ചിത്രം;ഫയല്‍
പരപ്പനങ്ങാടി:നാട്ടുകാര്‍ക്കും അംഗണ്‍വാടി വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയായ പേ ഇളകിയ കുറുനരിയെ പിടികൂടി. വാര്‍ഡ് കൗണ്‍സിലര്‍ ഫരീദ ഹസ്സന്‍ കോയയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ സ്റ്റാര്‍ മുനീര്‍, അസീസ് പുത്തരിക്കല്‍, എം ആര്‍ കെ മജീദ് എന്നിവര്‍ ചേര്‍ന്ന് ഏറെ സാഹസികമായാണ് ചിറമംഗലം ചെറിയത് റോഡ് ഉപ്പുണിപ്പുറം അംഗനവാടി പരിസരത്ത് നിന്നും കുറുനരിയെ പിടികൂടിയത്.

പിടികൂടിയ കുറുനരിയെ നിരീക്ഷണത്തിനായി കൂട്ടില്‍ അടച്ചു. ഇതോടെ ഏറെ നാളായി ഭായത്തോടെ കഴിഞ്ഞിരുന്ന പരിസരവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top