Section

malabari-logo-mobile

ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാച്ചു;പ്ലസ്ടു83.37%, വിഎച്ച്എസ്ഇ 81.5 ശതമാനം വിജയം

HIGHLIGHTS : തിരുവനന്തപുരം:ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാച്ചു. പ്ളസ് ടു പരീക്ഷയില്‍ 83.37 ശതമാനം വിജയവും, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ...

തിരുവനന്തപുരം:ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാച്ചു. പ്ളസ് ടു പരീക്ഷയില്‍ 83.37 ശതമാനം വിജയവും, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ് വിജയം.

തിങ്കളാഴ്ച പകല്‍ രണ്ടിന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ആണ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഇക്കുറി വിജയശതമാനം. 11, 829 പേര്‍ ഇക്കുറി എല്ലാ വിഷയത്തിലും എ പ്ളസ് നേടി. 83 സ്കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്കൂളുകളും 21 എയിഡഡ് സ്കൂളുകളും 7 സ്പെഷ്യല്‍ സ്കൂളുകളും ഉള്‍പെട്ടിടുണ്ട്.

sameeksha-malabarinews

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം.87.22 ശതമാനം. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് 77.65 ശതമാനം. പരീക്ഷ എഴുതിയ 3,66,139 പേരില്‍ 3,05,262 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. സയന്‍സ് വിഷയത്തില്‍ 86.52 ആണ് വിജയശതമാനം. ഹ്യുമാനിറ്റീസില്‍ 75.25 ശതമാനവും, കൊമേഴ്സില്‍ 83.96 ശതമാനവുമാണ് വിജയശതമാനം. ഓപ്പണ്‍ കോഴ്സില്‍ പ്ളസ് ടുവിന് 31.81 ശതമാനമാണ് വിജയശതമാനം.

153 കുട്ടികള്‍ 1200 ല്‍ 1200 മാര്‍ക്ക് വാങ്ങി പാസായിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ളസ് സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് കുറവ് വയനാട്ടിലും. ജൂണ്‍ 7 മുതല്‍ 13 വരെയാണ് സേ പരീക്ഷ നടക്കുക. പ്ളസ് ടു ഒന്നാം വര്‍ഷ പരീക്ഷാഫലവും മെയ് മാസത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പാര്‍ട് 1,2,3 വിഭാഗത്തില്‍ 23,983 വിദ്യാര്‍ഥികള്‍ വിജയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!