കേരളാ ഗവര്‍ണറായി പി. സദാശിവം സത്യപ്രതിജ്ഞ ചെയ്തു

MODEL copyതിരുവനന്തപുരം: കേരളാ ഗവര്‍ണറായി പി. സദാശിവം സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്തെ 23 ാം മത്തെ ഗവര്‍ണ്ണറായാണ് സുപ്രീകോടതി മുന്‍ ചീഫ് ജസ്റ്റീസ് പി സദാശിവം ചുമതലയേല്‍ക്കുന്നത്. രാവിലെ 9 മണിക്കാണ് രാജ്ഭവനില്‍ ചടങ്ങുകള്‍ ആരംഭിച്ചത്.

പ്രതിപക്ഷത്ത് നിന്ന് ആരും ചടങ്ങില്‍ പങ്കെടുത്തില്ല. ഔദേ്യാഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് നല്‍കിയ വിശദീകരണം.

ഇന്നലെ വൈകുന്നേരം ആറിന് വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ പി സദാശിവത്തിന് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും, മേയറും ചേര്‍ന്ന് സദാശിവത്തെ സ്വാഗതം ചെയ്തു.

Share news
error: Content is protected !!
Scroll to Top