തിരൂരങ്ങാടി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി ഒ എ) വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരൂരങ്ങാടി ഏരിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രസംഗമവും കുടുംബ സംഗമം കലാമേളയും സംഘടിപ്പിച്ചത് ശ്രദ്ധേയമായി. തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രസിദ്ധ കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ടി പി ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു.
കെ ജി ഒ എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രന്‍ ചെമ്പ്ര ചരിത്രരേഖ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വയോസേവന പുരസ്‌കാരം നേടിയ തൃക്കുളം കൃഷ്ണന്‍കുട്ടിയെ കെ വി ബീരാന്‍കുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച പ്രകാശ് പുത്തന്‍മഠത്തില്‍, എം ജയശ്രീ, കെ ജയചന്ദ്രന്‍, എ പുഷ്പ എന്നിവര്‍ക്ക് ജില്ലാ വൈസ് പ്രസിഡണ്ട് ഇ ടി ദിനേശന്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
പ്രകാശ് പുത്തന്‍മഠത്തില്‍, എം ജയശ്രീ, എ പുഷ്പ, എന്‍ മുഹമ്മദ് അഷറഫ്, കെ വി ബീരാന്‍കുട്ടി, ഇ ടി ദിനേശന്‍, പി മോഹന്‍ദാസ്, എച്ച് പി അബ്ദുല്‍ മഹറൂഫ് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഒ കെ പ്രേമരാജന്‍ സ്വാഗതവും ഏരിയ പ്രസിഡന്റ് എ ദിലീഷ് നന്ദിയും പറഞ്ഞു.
ചരിത്രസംഗമവും കലാമേളയും ഒരുക്കിയ ചടങ്ങ് തിരൂരങ്ങാടിയിലെ സാംസ്‌കാരിക-സാമൂഹിക രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.



