കടലുണ്ടി: പി.വി.മുഹമ്മദ് മാസ്റ്ററുടെ പൊതു രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പുതു തലമുറ മാതൃകയാക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി .കടലുണ്ടിയിലെ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും കെപിസിസി മെമ്പറുമായിരുന്ന പി.വി. മുഹമ്മദ് മാസ്റ്ററുടെ 43-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കടലുണ്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്ന് നാടിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ച നേതാവായിരുന്നു
പി.വി. മാസ്റ്ററെന്ന് അദേഹം പറഞ്ഞു.
ഫറോക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.തസ്വീര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ ഡിസിസി പ്രസിഡണ്ട് കെ.സി. അബു മുഖ്യ പ്രഭാഷണം നടത്തി.
ഡോക്ടറേറ്റ് നേടിയ എം.വി. മുഹമ്മദ് ഷിയാസ്, ഫസീന്‍ റഷീദ് എ.കെ, ഫോട്ടോഗ്രാഫര്‍ മോഹന്‍ ചാലിയം എന്നിവരെ ചടങ്ങില്‍ എം.പി. ഉപഹാരം നല്‍കി ആദരിച്ചു.
എഐസിസി മെമ്പര്‍ ഡോ: ഹരിപ്രിയ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ.പി.അബ്ദുല്‍ മജീദ്, കെ പി സി സി മെമ്പര്‍ എം.പി. ആദംമുല്‍സി, പനക്കല്‍ പ്രേമരാജന്‍, എ.കെ.റഷീദ് അഹമ്മദ്, മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സി.എം. സതീദേവി, ഫറോക്ക് ബ്ലോക്ക്‌യുഡിഎഫ് കണ്‍വീനര്‍ വി.മുഹമ്മദ് ഹസ്സന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രേഷ്മ വെള്ളായിക്കോട്ട്, വാര്‍ഡ് മെമ്പര്‍ അഡ്വ: പി.വി.മുഹമ്മദ് ഷാഹിദ്, കടലുണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി.വി. ഷംസുദ്ദീന്‍, പി. ശിവശങ്കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.



