കെപിസിസി മുന്‍ സെക്രട്ടറി പി എസ് പ്രശാന്ത് സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് സിപിഐ എമ്മിനൊപ്പം. സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനാണഅ പാര്‍ട്ടി പ്രവേശം പ്രഖ്യാപിച്ചത്. ഏകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്.

സാധരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എം. അതുകൊണ്ടാണ് സിപിഐ എമ്മിനൊപ്പം ചേര്‍ന്നത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടെ നിറവേറ്റും. ഉപാധികളില്ലാതെയാണ് സിപിഐ എമ്മില്‍ ചേര്‍ന്നതെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.

ഡിസിസി അധ്യക്ഷ നിയമനത്തില്‍ കെ സി വേണുഗോപലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്തെഴുതിയിരുന്നു. ഡിസിസി തിരുവനന്തപുരം അധ്യക്ഷനായി നിയമിച്ച പാലോട് രവിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പി എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്. സിപിഎമ്മിലേക്കെത്തിയതും അതു മാത്രം ആഗ്രഹിച്ചാണ്. അച്ചടക്കമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡിന്റെ പ്രവര്‍ത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. സ്ഥാനാര്‍ത്ഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും സാധിക്കാത്ത രീതിയിലാണ് കോണ്‍ഗ്രസിലെ അവസ്ഥയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top