Section

malabari-logo-mobile

മഴക്കെടുതി; ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി

HIGHLIGHTS : Minister orders suspension of bus services

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ വ്യാപകമായ പശ്ചാത്തലത്തില്‍ ഉരുള്‍ പൊട്ടല്‍-മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളിലൂടെയുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് മന്ത്രി ആന്റ്ണി രാജുവിന്റെ നിര്‍ദേശം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.ആര്‍ടി.സിയുടെ സേവനം വിട്ടു നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കോട്ടയം എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിലുള്ള ജലഗതാഗത വകുപ്പിന്റെ അഞ്ച് റെസ്‌ക്യൂ-ആംബുലന്‍സ് ബോട്ടുകളോട് ജാഗ്രത പാലിക്കാനും അവശ്യ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

ആര്‍.ടി.ഒമാര്‍ അവരവരുടെ കീഴില്‍ വരുന്ന പ്രദേശങ്ങളിലെ ജെ.സി.ബി, ടിപ്പര്‍, ക്രെയിന്‍, ആംബുലന്‍സ്, ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിന് ആവശ്യമായ വാഹനങ്ങള്‍ എന്നിവയുടെ ലിസ്റ്റ് തയാറാക്കി വയ്ക്കണമെന്നും അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി തയാറായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറേറ്റിലുള്ള ദുരന്തനിവാരണ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യമായ സഹായം നല്‍കുമെന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!