Section

malabari-logo-mobile

വിദ്യാഭ്യാസ ധനസഹായം

HIGHLIGHTS : Kerala Farmers Welfare Board has invited applications for educational financial assistance for the children of farmers who are members of the Keral...

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2022-2023 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2022-2023 വർഷത്തെ S.S.L.C/T.H.S.L.C പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും PLUS TWO/V.H.S.E പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോമിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിൽ നിന്ന് ജൂലൈ 20 നു വൈകീട്ട് അഞ്ചു വരെ നേരിട്ട് സ്വീകരിക്കും. അപേക്ഷാ ഫോം www.agriworkersfund.org വെബ്സൈറ്റിൽ ലഭിക്കും.

sameeksha-malabarinews

അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!