കഴിച്ചാല്‍ മതിയാവില്ല..തക്കാളി ചട്‌നി ഇങ്ങനെ ഉണ്ടാക്കിയാല്‍

പത്ത്മിനിറ്റില്‍ തയ്യാറാക്കാവുന്ന സൂപ്പര്‍ ടേസ്റ്റുള്ള തക്കാളി ചട്‌നി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. ഏത് വിഭവത്തോടൊപ്പവും ഈ ഒരു ചട്‌നി മാത്രം മതിയാകും.

ആവശ്യമുള്ള സാധനങ്ങള്‍
തക്കാളി-4 എണ്ണം
വെളുത്തുള്ളി- 5 അല്ലി
വലിയ ഉള്ളി-ഒന്ന്
പച്ചമുളക്- ഒന്ന്
മുളക് പൊടി-അര ടീസ്പൂണ്‍
മല്ലിയില-ഒരുടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ നീര്-പകുതി ക്ഷണത്തിന്റെ
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോള്‍ തക്കാളി നടുമുറിച്ച് പാനില്‍ നിരത്തി വെക്കുക. ഇതിലേക്ക് വെള്ളുത്തിയും ഈ സമയം വെളിച്ചെണ്ണയിലിട്ട് വേവിക്കണം. തക്കാളി രണ്ട് പുറവും തിരിച്ചിട്ട് വേവിച്ച ശേഷം തൊലി കളയുക. ശേഷം തക്കാളിയും ഇതോടെപ്പം വേവിച്ചെടുത്ത വെളിത്തുള്ളിയും മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഒരു സ്പൂണ്‍ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി,പച്ചമുളക് അരിഞ്ഞത്,മുളക് പൊടി, ചെറുതായി അരിഞ്ഞ മല്ലിയില, ചെറുനാരങ്ങനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച ശേഷം വിളമ്പാവുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top