ഖത്തര്‍ ഐക്യദാര്‍ഢ്യ പ്രകടനവും പൊതുയോഗവും നടത്തി കേരള പ്രവാസി സംഘം

പരപ്പനങ്ങാടി:ഇസ്രായേലിന്റെ ഭീകരതയ്‌ക്കെതിരെ ഖത്തര്‍ ഐക്യദാര്‍ഢ്യ പ്രകടനവും പൊതുയോഗവും നടത്തി കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റി.

ചെമ്മാട്ട് ടൗണില്‍ നടന്ന പരിപാടിയില്‍ ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം മാറാത്ത് അധ്യക്ഷനായി , ജില്ലാ വൈസ് പ്രസിഡണ്ട് സക്കീര്‍ എന്‍ പി ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപാട്ട് സ്വാഗതവും സനീര്‍ പൂഴിത്തറ നന്ദിയും പറഞ്ഞു. അബ്ദുറഹ്‌മാന്‍ മച്ചി ഞ്ചേരി, അബ്ദു മാഷ് തെന്നല പ്രകടനത്തിന് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top