പരപ്പനങ്ങാടിയിൽ  ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു.ബീഹാറർ സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ  സേളാർ പാനൽ ഫിറ്റ് ചെയ്യുന്ന ജോലിക്കിടെയാണ് അപകടം.  ഉടൻ തന്നെ പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top