പരപ്പനങ്ങാടി:തെരുവ്‌നായ ശല്ല്യ ഭീതിയകറ്റാന്‍ അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് മുരളീധരന്‍ പുതുക്കുടി ആവശ്യപ്പെട്ടു. കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ (CoRWA ) മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് യോഗവും, തിരൂരങ്ങാടി താലൂക്ക് മേഖലാ സമ്മേളനവും പരപ്പനങ്ങാടി പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡന്‍സില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ജില്ലാ പ്രസിഡന്റ് ഒ എം റഷീദ് അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി കെ ടി ഹംസ സ്വാഗതവും ശിവന്‍ വള്ളിക്കുന്ന് റിപ്പോര്‍ട്ടും, പരപ്പനാട് അബ്ദുല്‍റസാഖ് ഹാജി നന്ദിയും പറഞ്ഞു.
സാമൂഹിക ക്ഷേമം, വികസനം, ശുചിത്വം എന്നിവ മുന്‍നിര്‍ത്തിയുള്ള റെസിഡന്‍സ് അസോസിയേഷനുകള്‍ ഇല്ലാത്തയിടങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിക്കേണ്ട ആവശ്യകത യോഗം ചര്‍ച്ച ചെയ്തു. അഷ്റഫ് വള്ളിക്കുന്നു, രാമചന്ദ്രന്‍, ശശികുമാര്‍, രഞ്ജിത്ത്, തിരൂര്‍ റസാഖ് ഹാജി, സതീദേവി, പ്രിന്‍സ് ബാലന്‍, കുമാരന്‍, കരുണാകുമാര്‍, വിജയലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




