കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഇടതുമുന്നണിയിലേക്കോ?

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇടതുമുന്നിണിക്ക് കീഴില്‍ കേരളകോണ്‍ഗ്രസുകളുടെ ഐക്യം എന്ന ലക്ഷ്യം വെച്ചുള്ള നീക്കമാണ് നടക്കുന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കറിയ തോമസാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നതായി വ്യക്തമാക്കിയിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യാക്കോബായ സഭ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന വാര്‍ത്തകള്‍ വരുന്നതിന് പിന്നാലെയാണ് കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനും മനംമാറ്റമുണ്ടായരിക്കുന്നതെന്നാണ് സൂചന.

യാക്കോബയ വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള പിറവം മണ്ഡലത്തില്‍ നിലവില്‍ അനൂപ് ജേക്കബാണ് എംഎല്‍എ. യക്കോബായ സഭ പരസ്യമായി ഇടതുപക്ഷത്തെ പിന്തുണക്കുന്ന സാഹചര്യമുണ്ടായാല്‍ പിറവം ഇടത്തോട്ട് ചായാനാണ് സാധ്യത.

എന്നാല്‍ അനൂപ് ജേക്കബ് കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗം മുന്നണി വിടുന്നവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. ഇടതുമുന്നണിയുമായി യാതൊരു തരത്തിലുളള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യാക്കോബായ സഭ ഇടത്തോട്ടടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തവരുന്നതിനിടെ ഓര്‍ത്തോഡോക്‌സ് പക്ഷം നേതൃത്വം ഇന്ന് പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയതും ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണെന്നാണ് കരുതപ്പെടുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •