കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 ാം ജന്മദിനം. മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’എന്ന് മേഹന്‍ലാല്‍ കുറിച്ചു.

അതെസമയം കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ദിവസവും കടന്നുപോകുമെന്നും നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആപ്രശ്‌നമാണ് പ്രധാനം എന്നും പലരും ആശംസ അര്‍പ്പിക്കുന്നത് സ്വഭാവികമാണെന്നും നാം മുന്നോട്ട് എന്ന ടെലിവിഷന്‍ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

1947 മെയ് 24 നാണ് മുഖ്യമന്ത്രി ജനിച്ചത്.

Share news
error: Content is protected !!
Scroll to Top