Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ്

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്കെ കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 12, കണ്ണൂര്‍ 12, മലപ്പുറം 5 കാസര്‍ഗോഡ് 5, ആലപ്പുഴ,എറണാകുളം, പാലക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്കെ കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 12, കണ്ണൂര്‍ 12, മലപ്പുറം 5 കാസര്‍ഗോഡ് 5, ആലപ്പുഴ,എറണാകുളം, പാലക്കാട് ജില്ലകളില്‍ 4 പേര്‍വീതവും, കൊല്ലം 3, പത്തനംതിട്ട ജില്ലയില്‍ രണ്ടുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 5 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്. അതേസയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 5 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്.

sameeksha-malabarinews

322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 95,394 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 94,662 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 732 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!