Section

malabari-logo-mobile

കേരളത്തിലെ കേന്ദ്രമന്ത്രി മകനെ യുഎഇ ജയിലില്‍ നിന്ന് സ്വാധീനമുപയോഗിച്ച് മോചിപ്പിച്ചെന്ന് ആരോപണം

HIGHLIGHTS : ദില്ലി: കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി തന്റെ ഔദ്യോഗിക പദവി ദുരപയോഗം ചെയത് മകനെ യുഎഇ ജയിലില്‍ നിന്ന് ഇറക്കിെയെന്ന് ആരോപണം ബിജെപി നേതാവ് സ...

ദില്ലി: കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി തന്റെ ഔദ്യോഗിക പദവി ദുരപയോഗം ചെയത് മകനെ യുഎഇ ജയിലില്‍ നിന്ന് ഇറക്കിെയെന്ന് ആരോപണം ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സാമിയാണ് ട്വിറ്ററിലൂടെ ഈ ആരോപണം ഉയിര്‍ത്തിയിരിക്കുന്നത്. മയക്കുമരുന്ന കേസായതിനാലാണ് ഈ ഇടപെടല്‍ വേണ്ടിവന്നെതെന്നും ് സ്വാമി തന്റെ പേജില്‍ കുറിച്ചിട്ടുണ്ട്.

എന്നാല്‍ താന്‍ ഔദ്യോഗിക പദവി ഉപയോഗിച്ച് മക്കളെ രക്ഷിച്ചിട്ടില്ലെന്ന പ്രതികരണവുമായി കേന്ദ്രസഹമന്ത്രി ശശിതരൂര്‍ രംഗത്തെത്തി. നിയമങ്ങളെ കുറിച്ച് തനിക്ക് നല്ല ധാരണയുണ്ടെന്നും ഒരിക്കലും ഓഫീസ് ദുരുപയോഗച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
താന്‍ ആരുടേയും പേര് പറഞ്ഞി്ട്ടില്ലെന്നും ശശി തരൂര്‍ കുറ്റബോധം കൊണ്ടാണ് പ്രതികരിച്ചെതെന്നും സ്വാമി പിന്നീട് പറഞ്ഞു, മൂന്ന് ദിവസം കൊണ്ട് ഇതിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടുമെന്നും സ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന വേളയില്‍ ഒരു കേന്ദ്രമന്ത്രിക്കെതിരെ ഉയര്‍ന്നുവന്ന ഈ ആരോപണം വരുദിനങ്ങളില്‍ കോണ്‍ഗ്രസ്സിന് ഏറെ തലവേദന സൃഷ്ടിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!