Section

malabari-logo-mobile

ബജറ്റ് ; പൊന്നാനിയില്‍ രണ്ടു പദ്ധതികള്‍ക്ക് കൂടി അനുമതി ലഭിച്ചു

HIGHLIGHTS : പൊന്നാനി : പൊന്നാനി നിയോജക മണ്ഡലത്തിലെ രണ്ട് പദ്ധതികള്‍ക്ക് കൂടി 2021 – 22 ബജറ്റില്‍ തുക അനുവദിച്ചു. നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ വാര്‍ഷിക ...

പൊന്നാനി : പൊന്നാനി നിയോജക മണ്ഡലത്തിലെ രണ്ട് പദ്ധതികള്‍ക്ക് കൂടി 2021 – 22 ബജറ്റില്‍ തുക അനുവദിച്ചു. നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ വാര്‍ഷിക ചെലവുകള്‍ക്കും നിള ഫെസ്റ്റും നടത്തുന്നതിന് 50 ലക്ഷവും പണ്ഡിതരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ചവരുമായ പൊന്നാനിയിലെ മഖ്ദൂം പരമ്പരയുടെ ചരിത്രം പൊതു സമൂഹത്തിനു പകര്‍ന്നു കൊടുക്കുന്നതിനായി മഖ്ദൂം സ്മാരകത്തിന് 50 ലക്ഷവുമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

കടല്‍ഭിത്തി നിര്‍മ്മാണത്തിനായി 10 കോടിയും ഈശ്വരമംഗലം ശ്മശാനം ആധുനികവല്‍ക്കരണത്തിനായി മൂന്ന് കോടിയും വെളിയങ്കോട് ജി.എച്ച്.എസ് സ്‌കൂള്‍ സ്റ്റേഡിയ നിര്‍മാണത്തിനായി മൂന്ന് കോടിയുമാണ് 2021- 22 ബജറ്റില്‍ മുന്‍പ് അനുവദിച്ച മറ്റു പദ്ധതികള്‍.

sameeksha-malabarinews

ആലങ്കോട് കോക്കൂര്‍ കോലിക്കര റോഡ് ബി.എം ആന്റ് ബി.സി മൂന്ന് കോടിയും മാറഞ്ചേരി മിനി സ്റ്റേഡിയം നവീകരണത്തിനായി 2.5 കോടിയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!