Section

malabari-logo-mobile

കേരള ബജറ്റ് 2020-21

HIGHLIGHTS : തിരുവനന്തപുരം: കേരള ബജറ്റ് 2020 -21 ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. പിണറായി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്...

തിരുവനന്തപുരം: കേരള ബജറ്റ് 2020 -21 ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. പിണറായി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. പിണറായി സര്‍ക്കാറിന്റെ അഞ്ചാമത്തെ ബജറ്റാണിതെന്നും അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് ഇടക്കാല ബജറ്റേ അവതരിപ്പിക്കൂ എന്ന് ധനമന്ത്രി പറഞ്ഞു.

നിയമസഭയില്‍ എത്തിയ ധനനമന്ത്രി 8.50 ഓടെ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു

sameeksha-malabarinews

രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം വളരെ മോശമാണെന്ന് ധനമന്ത്രി. ഭയം ഒരു രാജ്യമെന്നും നിബദത ഒരു ആക്രമണമെന്നുമുള്ള വയനാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ദ്രുപതിന്റെ കവിതയെ ഉദ്ധരിച്ച് മന്ത്രി. പൗരത്വനിയമത്തിനും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി ധനനമന്ത്രി.

മോശം സാമ്പത്തികാവസ്ഥയില്‍ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ല.

8330 കോടി രൂപയുടെ കുറവാണ് കേന്ദ്രഫണ്ടില്‍ നിന്നുമുണ്ടായത്. കേന്ദ്രപദ്ധതികളില്‍ എല്ലാം കുടിശ്ശികകെട്ടികിടക്കുകയാണ്. 2019 ലെ പ്രളയ ദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ല.

ജിഎസ്ടിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. കേരളത്തിന് ജിഎസ്ടി ഗുണം ചെയ്തില്ല.

പൊതുവിദ്യാലയങ്ങളില്‍ അഞ്ച് ലക്ഷത്തോളം കുട്ടികളെ പുതുതായി ചേര്‍ന്നു.

എല്ലാ ക്ഷേമപെന്‍ഷനുകളും നൂറ് രൂപ വീതം വര്‍ധിപ്പിച്ചു. 1300 രൂപയാക്കി ഉയര്‍ത്തി.

2020-21 വര്‍ഷത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുെ പദ്ധതി വിഹിതം 10071 കോടിയാക്കി ഉയര്‍ത്തി.

മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയിലേക്ക് ആയിരം കോടി രൂപ അനുവദിച്ചു.

തീരദേശ വികസനത്തിന് 380 കോടി രൂപ വകയിരുത്തി. തീരദേശ പാക്കേജിന് ആകെ ആയിരം കോടി അനുവദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നാല് വര്‍ഷം കൊണ്ട് 1216 കോടി രൂപ നല്‍കി.

2851 കോടി പ്രളയദുരിതാശ്വാസമായി നല്‍കി.

പ്രവാസി ക്ഷേമത്തിനായി 90 കോടി
പൊതുമേഖല സ്ഥാപനങ്ങള്‍ 102 കോടി രൂപ ലാഭത്തിലാണ്.

എംഎല്‍എമാര്‍ നിര്‍ദേശിച്ച പദ്ധതികള്‍ക്കായി 1800 കോടി അനുവദിച്ചു.

കിഫ്ബി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നുവെന്ന് ധനമന്ത്രി.
2985 കിമി റോഡുകള്‍, 43 കി മി ദൂരത്തില്‍ 10 ബൈപ്പാസുകള്‍, 22 കി മി ദൂരത്തില്‍ 20 ഫ്‌ളൈ ഓവറുകള്‍, 51 കി മി ദൂരത്തില്‍ മേല്‍പ്പാലങ്ങള്‍ കോവളം ബേക്കല്‍ ജലപാത, കെ ഫോണ്‍ പദ്ധതി.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യക സഹയാങ്ങള്‍ അനുവദിച്ചു. 73.5 കോടി സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി.

2020 നവംബര്‍ മുതല്‍ സിഎഫ് എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നിരോധിക്കും.

അതിവേഗ തീവണ്ടിപാത.

കോവളം ബേക്കല്‍ ജലപാത ഈ വര്‍ഷം തുടങ്ങും.

കൊച്ചിയില്‍ പരിസ്ഥിതി സൗഹാര്‍ദ നഗരഗതാഗത പദ്ധതി

ദേശീയനിലവാരത്തിലുള്ള ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ട് ധര്‍മ്മടത്ത് തുടങ്ങും.

പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 280 കോടി വകയിരുത്തി.

കെഎസ്ഡിപി മരുന്ന് നിര്‍മ്മാണം സജീവമാക്കും

കേരള ബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്ക്.

കേരള ചിക്കന്‍ വിപണിയിലെത്തി

കുടുംബശ്രീക്ക് 250 കോടി വകയിരുത്തി.

യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തും

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു

മത്സ്യഫെഡ് വഴി എല്ലാ പ്രധാനമാര്‍ക്കറ്റുകളിലും സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും

വേമ്പനാട് കായലിന്റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും

വയനാടിന് രണ്ടായിരം കോടിയുടെ പാക്കേജ്…

ഇടുക്കിക്ക് പ്രത്യേക പാക്കേജ്…

ഇടുക്കിക്ക് പ്രത്യേക പാക്കേജ്…

വാഴക്കുളത്തും തൃശ്ശൂരിലും വൈന്‍ ഉത്പാദനകേന്ദ്രങ്ങള്‍ സ്ഥാപിക്കും…

പച്ചക്കറി, പുഷ്പകൃഷിക്ക് ആയിരം കോടി…

കോളേജുകളില്‍ കൂടുതല്‍ ന്യൂജനറേഷന്‍ കോഴ്‌സുകള്‍…

ഭിന്നശേഷിക്കാര്‍ക്ക് 50 കോടി…

കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ അഞ്ച് കോടി…

വാറ്റില്‍ 13000 കോടി കുടിശ്ശിക, അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. …

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി …

വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസേര്‍പ്പെടുത്തി…

11.40 ഓടെ ബജറ്റ് അവതരണം ധനമന്ത്രി പൂര്‍ത്തിയാക്കി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!