7 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലില്‍ ഒന്നാമത് : ഹൈദരബാദിനെ തകര്‍ത്തത് മറുപടിയില്ലാത്ത ഒരു ഗോളിന്

മഡ്ഗാവ്‌: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നിര്‍ണ്ണായകപോരാട്ടത്തില്‍ ഹൈദരബാദ് എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതോടെ ലീഡ് ടേബിളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതായി.

കളിയുടെ 42ാം മിനിറ്റില്‍ അല്‍വാരോ വാസ്്ക്യൂസിന്റെ മിന്നുന്ന ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് നിര്‍ണ്ണായകമത്സരത്തില്‍ വിജയക്കൊടി പാറിച്ചത്.

ഈ വിജയത്തോടെ അഞ്ചാംസ്ഥാനത്ത് നിന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തുന്നത്. ലീഗിലെ ആദ്യമത്സരത്തില്‍ എടികെ മോഹന്‍ബഗാനോട് തോറ്റ ശേഷം ഒമ്പത് മത്സരങ്ങളില്‍ കൊമ്പന്‍മാര്‍ തോല്‍വിയെന്തെന്ന് അറിഞ്ഞിട്ടില്ല.

Share news
error: Content is protected !!
Scroll to Top