ചെന്നൈ: പ്രശസ്ത നടി ശോഭനക്ക് കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തന്റെ ഫെയ്‌സ്ബുക്ക് വാളിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സന്ധിവേദനയും തൊണ്ടവേദനയും വിറയലും അനുഭവപ്പെട്ടുവെന്നും ഫെയ്‌സ്ബുക്കില്‍ കുറച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമുണ്ടായിരുന്നതെന്നും ശോഭന പറഞ്ഞു.
ശോഭന രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടുണ്ട്. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നും ശോഭന പറഞ്ഞു. എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




