കോഴിക്കോട്: കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഗൈഡ് ലൈന്‍ പരിശോധിച്ചേ തീരുമാനം എടുക്കാന്‍ കഴിയു എന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ . കേന്ദ്ര ഗൈഡ്‌ലൈനില്‍ ബാറിന്റെ കാര്യം പറഞ്ഞിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. ബാറുകള്‍ ഇപ്പോള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിമാത്രമേ തീരുമാനം എടുക്കുകയൊള്ളുവെന്നും അദേഹം പറഞ്ഞു.
ബാറുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. മദ്യം ഓണ്‍ലൈനില്‍ കൊടുക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനം നിലവില്‍ എടുത്തിട്ടില്ല. ആ തീരുമാനം എടുക്കാതെ തന്നെ ചിലര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു എന്നുള്ള വാര്‍ത്ത കണ്ടിരുന്നു. അവ അങ്ങേയറ്റത്തെ തട്ടിപ്പാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര നിര്‍ദേശം അനുസരിച്ച് മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകള്‍ തുറക്കുന്നത് വിലക്കില്ല. മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. മാസ്‌ക് ധരിച്ചും മദ്യം വാങ്ങുമ്പോള്‍ സാമൂഹ്യ അകലം പാലിച്ചാകണം നില്‍ക്കേണ്ടതെന്നും കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നതാണ്.




