മലപ്പുറം ജില്ലയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 178 പേര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 94 കേസുകള്‍ കൂടി ഇന്നലെ (മെയ് ഒന്ന്) രജിസ്റ്റര്‍ ചെയ്തതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 116 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 81 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3,098 ആയി. 3,903 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 1,836 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ജില്ലയില്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവും നിലനില്‍ക്കുന്നുണ്ട്. ഇത് ലംഘിച്ചതിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 178 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

മാസ്‌ക് ധരിക്കാത്തത് പൊലീസ് നിരീക്ഷിച്ചുവരികയാണ്. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടമപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്.

Share news
error: Content is protected !!
Scroll to Top