പരപ്പനങ്ങാടി: ഓട്ടിസം രോഗിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ അവശ്യ മരുന്ന് എത്തിച്ച് നല്‍കി പരപ്പനങ്ങാടി പോലീസ് . പരപ്പനങ്ങാടി സ്വദ്ദേശിയായ ഓട്ടിസം ബാധിച്ച 12 വയസുകാരനാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് മരുന്ന് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് കുട്ടിക്കാവശ്യമായ മരുന്ന് വാങ്ങേണ്ടിയിരുന്നത്.
മരുന്ന് വാങ്ങാന്‍ കഴിയാതായതോടെ ഇവര്‍ പരപ്പനങ്ങാടി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് കോഴിക്കോട് പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് മരുന്ന് സംഘടിപ്പിക്കുകയും ഇരു ജില്ലകളിലും പെട്രോളിങ്ങില്‍ ഉള്ള പോലീസ് വാഹനങ്ങളില്‍ കൈയ്യ് മാറി ദ്രുതഗതിയില്‍ പരപ്പനങ്ങാടിയില്‍ എത്തിക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ തുടങ്ങി ഇതിനോടകം പരപ്പനങ്ങാടി പോലീസ് ഇരുപത്തിയഞ്ചോളം പേര്‍ക്ക് ഇത്തരത്തില്‍ വിവിധയിടങ്ങളില്‍ നിന്നും അവശ്യമരുന്നുകള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്.




