കൊച്ചി:ഫെബ്രുവരി പകുതിയോടെ കേരളബാങ്ക് യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ടു കൊണ്ടുപോവുകയാണ് കേരള ബാങ്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാമ്പത്തിക വികാസ പ്രക്രിയയില്‍ സഹകരണ ബാങ്കുകള്‍ വലിയ പങ്ക് വഹിക്കുന്നു. ഇപ്പോള്‍ ഭീമന്‍ ബാങ്കുകളുടെ കാലമാണ്. ഇവര്‍ സാധാരണക്കാരെ ആട്ടിപ്പുറത്താക്കുന്നു. വിവിധ സേവനങ്ങള്‍ക്ക് വലിയ തുകയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ വലിയ മത്സരം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതിനാണ് വനിതാ മതില്‍ സൃഷ്ടിക്കുന്നത്. ഭരണരംഗത്തുള്‍പ്പെടെ എല്ലാ രംഗത്തും സ്ത്രീകള്‍ മികവു പുലര്‍ത്തുന്ന കാലമാണിത്. എന്നാല്‍ തുല്യത നിഷേധിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ. എസ്. സി. ബി അഡ്മിനിസ്ട്രേറ്റര്‍ വി. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യാതിഥിയായിരുന്നു. കെ. എസ്. സി. ബി എം. ഡി ഇ. ദേവദാസന്‍, കോഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍ എസ് ഷാനവാസ്, സി. ജി. എം കെ. സി. സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു


