കീരനല്ലൂര്‍ ന്യൂക്കട്ടിലെ മാലിന്യം നീക്കല്‍:പരപ്പനങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഇരച്ചുകയറി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗത്തിലേക്ക് ഇരച്ചുകയറി സിപിഐഎം പ്രവര്‍ത്തകര്‍. കടലുണ്ടിപുഴയില്‍ പാലത്തിങ്ങല്‍, കീരനല്ലൂര്‍ ന്യൂക്കട്ട് ഭാഗങ്ങളില്‍ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണലും മലിന്യങ്ങളും സമയബന്ധിതമായി നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ എത്തിയത്. ഇന്ന് രാവിലെ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ ഹാളിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഒരുമണിക്കൂറോളം കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് യോഗ നടപടികള്‍ തടസപ്പെട്ടു.

ലേലനടപടികള്‍ക്ക് കാത്തുനില്‍ക്കാതെ കാലവര്‍ഷത്തിന് മുന്‍പ് അടിഞ്ഞുകൂടിയ മണലടക്കമുള്ള മാലിന്യങ്ങള്‍ നഗരസഭ ഇടപെട്ട് മറ്റൊരിടത്തേക്ക് മാറ്റണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധക്കാര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ വിവി ജമീല ടീച്ചര്‍ക്കും, സെക്രട്ടറി ഡി.ജയകുമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

പിന്നീട് പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. സമരത്തിന് എ പി മുജീബ്, വി. പി മൊയ്തീന്‍, കെ.അഫ്താബ്, മമ്മിക്കാനകത്ത് ഷമീര്‍, ഫൈസല്‍, എന്‍ കെ റഫീഖ്, എന്നിവരുടെ നേതൃത്വം നല്‍കി. പിന്നീട് ഇവര്‍ക്ക് സ്റ്റേഷനില്‍ വെച്ച് ജാമ്യം ലഭിച്ചു.
2018-19 വര്‍ഷങ്ങളിലുണ്ടായ മഹാ പ്രളയത്തില്‍ ഈ മേഖലയില്‍ മൂപ്പത്തിയൊന്നായിരം മെട്രിക്ക് ടണ്‍ മണ്ണ് ഇവിടെ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത് കാലവര്‍ഷത്തിന് മുന്‍പ് നീക്കം ചെയ്തില്ലെങ്കിലും വലിയതൊരു പ്രളയത്തിന് കൂടി പരപ്പനങ്ങാടി സാക്ഷ്യം വഹിക്കേണ്ടിവരും. ഇതില്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍.

മണല്‍കാടായി കടലുണ്ടി പുഴ;പരപ്പനങ്ങാടിയില്‍ വരാനിരിക്കുന്നത് പ്രളയദുരന്തമോ?

Share news
error: Content is protected !!
Scroll to Top