പരപ്പനങ്ങാടി: രണ്ട് പ്രളയങ്ങളിലായി പരപ്പനങ്ങാടി കീരനല്ലൂര്‍ ന്യൂക്കട്ടിലും പാലത്തിങ്ങലിലും പുഴയില്‍ അടിഞ്ഞുകൂടിയ മണല്‍, ചെളി, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ യുദ്ധകാല അടിസ്ഥാനത്തില്‍ നീക്കം ചെയ്യണമെന്ന് മുസ്ലിം യൂത്ത്‌ലീഗ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്‍സിപ്പല്‍ മുസ്ലിംയൂത്ത് ലീഗ് നേതൃത്വം പരപ്പനങ്ങാടി ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചറുമായും മുന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തു.
തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്ത് അടിയന്തിരമായ നടപടികള്‍ സ്വീകരിക്കാമെന്ന് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും ഉറപ്പുനല്‍കിയതായി യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.
ചര്‍ച്ചയില്‍ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ പി പി ഷാഹുല്‍ ഹമീദ്, ആസിഫ് പാട്ടശ്ശേരി, വി എ കബീര്‍ എന്നിവര്‍ പങ്കെടുത്തു.




