അരിക്കോട് ദുരഭിമാനക്കൊല ആതിരയുടെ അച്ഛനെ കോടതി വെറുതെ വിട്ടു

മഞ്ചേരി: അരീക്കോട് ദുരഭിമാനക്കൊലക്കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛന്‍ രാജനെ മഞ്ചേരി അഡീഷണല്‍ സെഷന്‍ കോടതി വെറുതെ വിട്ടത്. ദളിത് യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ഈ യുവാവിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ആതിരയും രാജനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ ഈ യുവാവിനെ വിവാഹം ചെയ്ത് കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു.

മാര്‍ച്ച് 23 ന് കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 22 ന് മദ്യപിച്ചെത്തിയ രാജന്‍ ആതിരയുടെ വിവാഹ വസ്ത്രമുള്‍പ്പെടെ തീയിട്ടു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കറിക്കത്തിയുമായി പിന്തുടര്‍ന്ന് രാജന്‍ കുത്തിക്കൊന്നു എന്നായിരുന്നു കേസ്.

തെളിവുകളുടെ അഭാവത്തിലും സാക്ഷികള്‍ കൂറമാറിയതും പരിഗണിത്താണ് മഞ്ചേരി അതിവേഗ കോടതി രാജനെ വെറുതെ വിട്ടത്.

Share news
error: Content is protected !!
Scroll to Top