കീം 2024: ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു

HIGHLIGHTS : Keam 2024: Phase 1 allotment process has started

എഞ്ചിനീയറിംഗ്/ ഫാർമസി പ്രവേശനത്തിന് ആദ്യ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുകയും  ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർഥികളും, ആദ്യ ഘട്ടത്തിൽ  അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും എഞ്ചിനീയറിംഗ്/ ഫാർമസി കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഇതിനായി വിദ്യാർഥികൾ www.cee.kerala.gov.in ലെ Candidate Portal- ലെ ഹോം പേജിൽ പ്രവേശിച്ച്   ‘confirm’ ബട്ടൺ ക്ലിക്ക് ചെയ്യണം.

ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉൾപ്പെടുത്തിയ കോളേജ്/കോഴ്സ്/ആർക്കിടെക്ചർ കോഴ്‌സ് ഉൾപ്പെടെ പുതിയതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും ആഗസ്റ്റ് 16ന് രാത്രി 11.59 വരെ സൗകര്യം വെബ്സൈറ്റിൽ ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുളള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലേയ്ക്കും അനുബന്ധമായി ചേർത്തിട്ടുളള സർക്കാർ/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആർക്കിടെക്ചർ കോളേജുകളിലേയ്ക്കും ഈ ഘട്ടത്തിൽ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം. ഒന്നാം ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാതിരുന്ന അർഹരായ വിദ്യാർഥികൾക്കും പുതുതായി ഉൾപ്പെടുത്തിയ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ആഗസ്റ്റ് 16ന് രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ടം/ആർക്കിടെക്ച്ചർ കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ടം താത്കാലിക അലോട്ട്‌മെന്റ് ആഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in  ൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!